Saturday, January 3, 2026

വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി: 10 വയസുകാരന്‍ ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കാടാമ്പുയിൽ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു. കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് സംഭവം. മലയില്‍ വീട്ടില്‍ പാരമ്പര്യ വൈദ്യനായ ഉമറുല്‍ ഫാറൂഖിന്‍റെയും ഖമറുന്നീസയുടെയും മകൻ അഫ്നാസാണ് വളര്‍ത്തു പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്.

അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. ചങ്ങലയുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

എന്നാൽ വീട്ടില്‍ ആള്‍ ഉണ്ടായിരുന്നെങ്കിലും ശ്രദ്ദയില്‍ പെട്ടിരുന്നില്ല. പിന്നീട് മാതാവാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണം സംഭവിച്ച വീട്ടില്‍ കാടാമ്പുഴ പൊലീസെത്തി പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയിതു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡ്ക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോട്ടം നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related Articles

Latest Articles