Wednesday, October 7, 2026

10 വയസ്സുകാരനെ പീഡിപ്പിച്ചു: പ്രതിക്ക് മുപ്പത്തിമൂന്നര വര്‍ഷം തടവുശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പാലക്കാട്: ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 50 കാരന് 33 വര്‍ഷവും ആറുമാസവും തടവ്. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെയാണ് പോക്‌സോ കേസില്‍ ശിക്ഷിച്ചത്.

പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

പാലക്കാട് ചാലിശ്ശേരിയില്‍ 10 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. സ്കൂളിൽ വെച്ചു നടന്ന കൗൺസിലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

Related Articles

Latest Articles