Tuesday, June 18, 2024
spot_img

മുസ്ലിം ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി; ഗംഗാജലം തളിച്ച് വരവേറ്റ് ഹിന്ദു സമൂഹം; ഘർവാപസി ആര്യസമാജം അടക്കമുള്ള ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ

റായ്പൂർ: മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതം സ്വീകരിച്ച് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഘർവാപസി നടന്നത്. 251 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ചടങ്ങിൽ ഹിന്ദുമതം സ്വീകരിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിംഗ് ആണ് റായ്പൂരിലെ ഗുഡിയാരിയിൽ നടന്ന ചടങ്ങിൽ സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയവരെ സ്വാ​ഗതം ചെയ്‌തത്‌. ആര്യസമാജം, ധർമ്മ ജാഗരൺ, കിൽകിലേശ്വർ ധാം ന്യാസ് എന്നിവയിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്രിസ്ത്യൻ സംഘടനകൾ മുൻകാലങ്ങളിൽ ഈ മേഖലകളിൽ സമൂഹത്തിൽ ദുർബലരായ ജനവിഭാഗങ്ങളെ മതപരിവർത്തനത്തിന് വിധേയനാക്കിയിരുന്നു. ഇവരിൽ ചിലരാണ് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തുന്നത്.

ഗംഗാജലം കൊണ്ട് സ്നാനം ചെയ്ത് ഇവരെ വിശുദ്ധരാക്കിയ ശേഷമായിരുന്നു ചടങ്ങുകൾ . ഛത്തീസ്ഗഡിൽ വൻതോതിലുള്ള മതപരിവർത്തനം നടന്നിട്ടുണ്ടെന്ന് ജഷ്പൂർ രാജകുടുംബത്തിന്റെ പിൻഗാമി കൂടിയായ പ്രബൽ പ്രതാപ് ജൂദേവ് പറഞ്ഞു. മതം മാറിയവർ അടിസ്ഥാനപരമായി ഹിന്ദുക്കളാണ്, അവരെ അവരുടെ മതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ പരമമായ കടമയാണ് . പൂർവ്വികരിൽ നിന്ന് നമ്മെ വേർപെടുത്തുക എന്നത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles