Sunday, May 19, 2024
spot_img

10000 പേരെ കൊന്ന മാവോയിസ്റ്റുകളുടെ അടിവേരറക്കുവാൻ മോദി ചെയ്തതെന്തൊക്കെ ?അറിയണം സത്യങ്ങൾ | JITHIN

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ മാവോയിസ്റ്റുകൾ എന്ന കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികൾ കൊലപ്പെടുത്തിയത് 10000 ത്തോളം സാധാരണക്കാരെയാണ്. 2800 ൽ അധികം സൈനികരും വീരമൃത്യു വരിച്ചു.

എന്തിനാണ് ഈ നരഭോജികൾ സാധാരണക്കാരെ ഇങ്ങനെ ദരുണമായി കൊന്നൊടുക്കുന്നത്? ഭരണകൂടത്തിന്റെ ഒറ്റുകാർ എന്നൊക്കെ പാർട്ടി കോടതി ചേർന്ന് വിധിപറഞ്ഞ് സാധാരണക്കാരെ കൊന്നുതള്ളി വിപ്ലവ വീര്യം കാണിക്കുന്ന ഭീരുക്കൾ ആണിവർ .

എന്റെ കൂടെ ഭോപ്പലിൽ ജോലി ചെയ്തിരുന്ന ബസ്തറിൽ നിന്നുള്ള സഹപ്രവർത്തകൻ പറഞ്ഞത് ഓർക്കുന്നു ‘ മാവോയിസ്റ് മേഖലകളിൽ റോഡുകൾ മാവോയിസ്റ്റുകൾ തന്നെ കുത്തിപ്പൊളിക്കും, മൊബൈൽ ടവറുകൾ നശിപ്പിക്കും, ദരിദ്രർക്ക് കൊടുക്കുന്ന റേഷൻ പിടിച്ചു പറിക്കും, വികസന പ്രവർത്തനം സമ്മതിക്കില്ല. എന്തിന് സ്കൂളുകൾ പോലും പ്രവർത്തിക്കാൻ അനുവദിക്കില്ല. പട്ടിണി സഹിക്കാൻ വയ്യാതെ ഇവറ്റകൾക്കൊപ്പം ചേരേണ്ടിവരുന്ന ആദിവാസികൾ ധാരാളമുണ്ട്’. ഇതാണ് ഇവന്മാരുടെ വിപ്ലവം.!

നമ്മുടെ സഹിഷ്ണുതയാണ് ഇവർ മുതലെടുക്കുന്നത്. ലോകത്ത് വേറെ ഏതെങ്കിലും രാജ്യത്ത് ഇമ്മാതിരി തീവ്രവാദം കാണിക്കാൻ അനുവദിക്കുമോ?

അവർ ഇന്ത്യൻ പൗരന്മാരായത് കൊണ്ട് സമ്പൂർണ രീതിയിലുള്ള സൈനിക നടപടി എടുക്കില്ല എന്ന നയമാണ് ഇവർക്ക് കിട്ടുന്ന ഏറ്റവും വലിയ ഊർജ്ജം. ഇങ്ങോട്ട് ആക്രമിക്കുമ്പോൾ മാത്രം തിരിച്ചടിക്കുക എന്ന നയമാണ് ഇന്ത്യ പിന്തുടരുന്നത്.

ബിജെപി അധികാരത്തിൽ എത്തിയതോടെ സ്സ്ട്രാടെജിയിൽ വലിയ മാറ്റം ഉണ്ടായി. 942 കമ്മ്യൂണിസ്റ്റ്‌ തീവ്രവാദ ആക്രമണം ആണ് 2014 ജനുവരി മുതൽ 2019 ഏപ്രിൽ വരെ രാജ്യത്ത് ഉണ്ടായത്.

അതേസമയം കോൺഗ്രസ്‌ കാലത്ത് 2013 ൽ 1415 ഉം, 2012 ൽ 1136 ഉം, 2011 ൽ 1760 ഉം, 2010 ൽ 2213 ഉം കമ്മ്യൂണിസ്റ്റ്‌ തീവ്രവാദി ആക്രമണം ആണ് ഉണ്ടായിരുന്നത്.

അതായത് 5 കൊല്ലം കൊണ്ട് കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളുടെ അടിവേരിളക്കി. അത് വലിയ തോതിലുള്ള സൈനിക നീക്കം കൊണ്ടല്ല, മറിച്ച് ഇവരുടെ സപ്ലൈ ചെയിൻ കട്ട്‌ ചെയ്തു. ഇവർക്ക് ആയുധവും, അവശ്യ സാധനങ്ങളും എത്തിച്ചിരുന്ന മാർഗങ്ങൾ തടഞ്ഞു. അർബൻ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദ നേതാക്കളെ തിരഞ്ഞു പിടിച്ച് നിശബ്ദരാക്കി. സപ്ലൈ ചെയിൻ മുറിഞ്ഞതോടെ വിപ്ലവ മുദ്രാവാക്യം വിളിച്ചാൽ പട്ടിണി മാറില്ല എന്ന് അണികൾക്ക് മനസിലായി. പണി എടുത്ത് ജീവിക്കാൻ തയാറായവരെ പുനരദിവസിപ്പിക്കാൻ പദ്ധതികളും നടപ്പിലാക്കി.

അതുകൂടാതെ അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഹെലകോപ്റ്റർ ഉപയോഗിച്ച് തിരിച്ചടിക്കാനും തുടങ്ങി. ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റ്‌ തീവ്രവാദി ആക്രമണങ്ങൾ രാജ്യത്ത് വലിയ രീതിയിൽ കുറഞ്ഞത് എന്ന് വിലയിരുത്തപ്പെടുന്നു.

Related Articles

Latest Articles