Friday, October 2, 2026

108 ആംബുലന്‍സിന്റെ വൈദ്യ സഹായം: യുവതിക്ക് വീട്ടില്‍ സുഖപ്രസവം


തിരുവനന്തപുരം: 108 ആംബുലന്‍സിന്റെ വൈദ്യസഹായത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. വെഞ്ഞാറമൂട് തൈക്കാട് മുളംക്കുന്ന് ലക്ഷംവീട്ടില്‍ മുരളിയുടെ ഭാര്യ ലീല(44) ആണ് വീട്ടില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ലീലയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ 108ന്റെ സേവനം തേടുകയായിരുന്നു. കണ്‍ണ്ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് പൈലറ്റ് പ്രദീപ് എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രഞ്ജിത്ത് കെ.പി എന്നിവര്‍ സ്ഥലത്തെത്തി. രഞ്ജിത്തിന്റെ പരിശോധനയില്‍ ലീലയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് വീട്ടില്‍ വെച്ച് തന്നെ ലീലയുടെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ രഞ്ജിത്ത് ഒരുക്കി.

അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരളി, ലീല ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രഞ്ജിത്ത് എടുക്കുന്ന മൂന്നാമത്തെ പ്രസവവും വാമനപുരം 108 ആംബുലന്‍സില്‍ നടക്കുന്ന ഏഴാമത്തെ പ്രസവവുമാണ് ഇത്.

Related Articles

Latest Articles