Wednesday, May 15, 2024
spot_img

ദമ്പതികൾ കുങ്കുമ പൂവ് കഴിച്ചാൽ സംഭവിക്കുന്നത്…

കുങ്കുമ പൂവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ദമ്പതികൾ ഇതറിയാതെ പോകരുത് | SAFFRON

പല തരത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും കുങ്കുമപ്പൂവിന്റെ സാന്നിധ്യം ഉണ്ട്. ഇത് ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്‍കുന്നു. ഗര്‍ഭകാലത്ത് അമ്മ ഇത് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നിറം വര്‍ദ്ധിപ്പിക്കും എന്നൊരു കാര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നതാണ് അറിയേണ്ടത്. പണ്ട് കാലം മുതല്‍ തന്നെ കുങ്കുമപ്പൂ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് നല്ലതാണ് ന്നൈാരു ചിന്തയുണ്ട്. ഗര്‍ഭിണിയാവുമ്പോള്‍ തന്നെ വീട്ടുകാരും അമ്മമാരും കുങ്കുമപ്പൂവിനായി നെട്ടോട്ടമോടുന്ന കാഴ്ച സ്ഥിരമാണ്.

എന്നാല്‍ കുങ്കുമപ്പൂ ഒരിക്കലും നിറം വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നിറം വര്‍ദ്ധിക്കുക എന്നത് മാത്രമല്ല കുങ്കുമപ്പൂവിന്റെ ഗുണം ഇതല്ലാതെ മറ്റ് ചില ഗുണങ്ങള്‍ കൂടി ഇതിനുണ്ട്. ഇത്തരം ഗുണങ്ങള്‍ മുന്നില്‍ കണ്ടാണ് പലരും കുങ്കുമപ്പൂ കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ ഗുണങ്ങള്‍ക്കാണ് പ്രാധാന്യം കൂടുതല്‍ നല്‍കേണ്ടത്. കുങ്കുമപ്പൂവിന് നല്‍കുന്ന പ്രാധാന്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല ആരോഗ്യ ഗുണങ്ങളും ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും കുങ്കുമപ്പൂവിലൂടെ ലഭിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും കുങ്കുമപ്പൂ സഹായിക്കുന്നു. കുങ്കുമപ്പൂ നല്ലതോ ചീത്തയോ എന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും പാര്‍ശ്വഫലങ്ങളും എന്തൊക്കെയെന്നും നമുക്ക് നോക്കാം. നിറം വര്‍ദ്ധിപ്പിക്കുക എന്നതല്ലാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ഗര്‍ഭകാലത്ത് കുങ്കുമപ്പൂ ഉപയോഗിക്കാം.

ഗര്‍ഭിണികളുടെ പേടി സ്വപ്‌നമാണ് രാവിലെയുള്ള ഛര്‍ദ്ദിയും തലചുറ്റലും മറ്റ് അസ്വസ്ഥതകളും. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ വളരെ ഫലപ്രദമായി ഇല്ലാതാക്കുന്നു. ഇത്തരത്തില്‍ ഒരു പ്രതിസന്ധി ഇല്ലാതെ ഗര്‍ഭകാലം ആസ്വദിക്കുക എന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാ ണ് കുങ്കുമപ്പൂ. അതുകൊണ്ട് തന്നെ ധൈര്യമായി കുങ്കുമപ്പൂ ഉപയോഗിച്ച് നിങ്ങള്‍ക്ക് മോണിംഗ് സിക്‌നെസ്‌ന ഒഴിവാക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഇത്.

Related Articles

Latest Articles