India

ഗൂഗിൾ ക്രോം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; 11 സുരക്ഷാ പ്രശ്നങ്ങൾ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ദില്ലി: ലോകത്തെ ജനപ്രിയ ബ്രൗസർ ആപ്പുകളിലൊന്നാണ് ഗൂഗിൾ ക്രോം. കോടിക്കണക്കിന് ആളുകളാണ് ക്രോമിനെ ആശ്രയിക്കുന്നത്. അത് കൊണ്ടു തന്നെ സൈബർ കുറ്റകൃത്യങ്ങളും ക്രോമിനെ ചുറ്റിപ്പറ്റി നടക്കാറുണ്ട്. ഇപ്പോഴിതാ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസിബിൾ ടീം.

11 സുരക്ഷാ പ്രശ്‌നങ്ങളാണ് ക്രോം ബ്രൗസറിൽ പുതുതായി കണ്ടെത്തിയിട്ടിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ഉപയോക്താക്കളോട് ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. 104.0.5112.101 മാക്ക്, ലിനക്സ് വേർഷനും 104.0.5112.102/101 വിൻഡോസ് വേർഷനുകളുമാണ് നിലവിൽ എത്തിച്ചിരിക്കുന്നത്.

ഗൂഗിൾ കാണിച്ചിരിക്കുന്ന 11 സുരക്ഷാ പ്രശ്നത്തിൽ ഒന്ന് ഗുരുതരമാണ്. ഇതിൽ ആറെണ്ണം ഉയർന്ന തീവ്രതയുള്ള പ്രശ്‌നമാണ്. മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്‌നമാണെന്നും ഗൂഗിൾ വേർതിരിച്ചു പറയുന്നുണ്ട്. ക്രോം നേരിടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് ഗൂഗിൾ ഇതുവരെ വിശദമാക്കിയിട്ടില്ല. ഹാക്കർമാർക്ക് ദുരുപയോഗം ചെയ്യാൻ എളുപ്പത്തിൽ കഴിയുന്ന പ്രശ്‌നങ്ങളാണ് ഉള്ളതെന്നാണ് വിവരം.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

3 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

3 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

4 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

4 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

4 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

5 hours ago