Wednesday, January 7, 2026

സ്കൂളിന് സമീപം 11 കാരിക്ക് നേരെ ലൈംഗികാതിക്രമം; ഇടവ സ്വദേശി ഹസ്സന്‍ കുട്ടി പിടിയിൽ

തിരുവനന്തപുരത്ത് 11 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടിൽ ഹസ്സൻ കുട്ടി എന്ന അബു ആണ് അറസ്റ്റിലായത്. രാവിലെ സ്‌കൂളിലേക്ക് (School) വന്ന കുട്ടിയെ പിന്തുടർന്ന് മിഠായിയും പലഹാരവും നൽകിയശേഷം ലൈംഗികാതിക്രമണം നടത്തുകയായിരുന്നു.

വർക്കല ഡിവൈഎസ്പി നിയാസ് . പി . യുടെ നേതൃത്വത്തിൽ അയിരൂർ പോലീസ് ഇൻസ്പെക്ടർ ശ്രീജേഷ് . വി.കെ, എസ്സ്.ഐ സജീവ്.ആർ , ഗ്രേഡ് . എസ്സ്.ഐ . ബിജു , ഗ്രേഡ് എഎസ്ഐ സുനിൽ കുമാർ, ഇതിഹാസ് ജി . നായർ, എസ്. സി. പി. ഒ ജയ് മുരുകൻ . എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Related Articles

Latest Articles