മുംബൈ ഭീകരാക്രമണം … മുംബൈ എന്ന നഗരത്തെയും രാജ്യമൊട്ടാകെയും ഒരുപോലെ നടുക്കിയ ഭീകരാക്രമണം. 26/11 എന്ന പേരിലാണ് സംഭവം ലോക ചരിത്രത്തില്‍ ഇടം പിടിച്ചത്. 2008 നവംബർ 26 നു ലോകത്തെ നടുക്കിയ ഈ ആക്രമണം 60 മണിക്കൂറുകളോളം നീണ്ടുനിന്നു. പത്തുപേർ, രണ്ടുപേരടങ്ങുന്ന അഞ്ചു സംഘങ്ങളായി പിരിഞ്ഞ് പലയിടത്തായി ഒരേസമയം ആക്രമണങ്ങൾ നടത്തുകയായിരുന്നു.
ഛത്രപതി ശിവജി ടെർമിനൽസ് റെയില്‍വെ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ് മെട്രോ ആഡ്‌ളാബ്‌സ് തീയേറ്റര്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പത്താമത്തെ സ്‌ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാര്‍ലെയിലുമാണ്.
പാകിസ്ഥാനിലെ ലഷ്‌ക്കറെ തൊയ്ബ നിയോഗിച്ച 10 പേര്‍ നടത്തിയ നാല് ദിവസത്തെ ആക്രമണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്നുറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. അറുപതു മണിക്കൂറോളം മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ആക്രമണത്തിൽ നവംബർ 29-ന് രാവിലെ എട്ടുമണിയോടെ, താജ് പാലസ് ഹോട്ടലിലെ അവസാന തീവ്രവാദിയെയും എൻഎസ്ജി വധിച്ചതോടെയാണ് ആശങ്കകളൊഴിഞ്ഞത്.
ആക്രമണത്തിനെത്തിയ പത്തു തീവ്രവാദികളിൽ ഒമ്പതുപേരും ആക്രമണത്തിനിടെ വധിക്കപ്പെട്ടു. അജ്മൽ അമീർ കസബ് എന്ന ഭീകരനെ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊല്ലുകയും ഉണ്ടായി. താജ് പാലസിൽ കടന്നുകയറിയ തീവ്രവാദികളെ എതിരിട്ടത് എൻഎസ്ജിയുടെ കമാൻഡോകളാണ്. കടുത്ത പോരാട്ടങ്ങൾക്കിടയിൽ രണ്ടു തീവ്രവാദികളെയും എൻഎസ്ജി കമാൻഡോകൾ വധിക്കുകയും ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെ, ഹവിൽദാർ ഗജേന്ദർ സിങ് ബിഷ്‌ട്, ഉയര്‍ന്ന പോലീസ് ഉദ്യോസ്ഥരായ വിജയ് സലാസ്‌കര്‍,അശോക് കാംതെ എന്നിവരടക്കം ആറു പേർ കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമ്യത്യു വരിച്ചിരുന്നു.
ഈ ദുരന്തം നടന്ന് ഇന്നേക്ക് 11 വർഷങ്ങൾ പിന്നിടുമ്പോഴും ചരിത്രത്തിൽ ഇതൊരു കറുത്ത അധ്യായമായി നിലനിൽക്കുന്നു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…