Friday, May 17, 2024
spot_img

PM ആവാസ് യോജന വഴി 116 കോടി ചെലവിൽ 1152 വീടുകൾ; പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും; വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും

 

ചെന്നൈ : പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ ലൈറ്റ് ഹൗസ് പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച വീടുകൾ നാളെ നാടിന് സമ്മാനിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 116 കോടി രൂപ ചെലവിൽ നിർമ്മിച്ച 1152 വീടുകളാണ് വീടില്ലാത്തവർക്ക് പ്രധാനമന്ത്രി സമ്മാനിക്കുന്നത്. നാളെ ചെന്നൈയിൽ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ വർഷം ജനുവരി 1-ന് ഇന്ത്യയിലുടനീളമുള്ള 6 സ്ഥലങ്ങളിൽ ലൈറ്റ് ഹൗസ് പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി മോദി നിർവഹിച്ചിരുന്നു. ഡ്രോൺ അധിഷ്ഠിത സംവിധാനത്തിലൂടെ അദ്ദേഹം പദ്ധതി പതിവായി നിരീക്ഷിച്ചിരുന്നു. നിർമ്മാണ മേഖലയിലെ ഏറ്റവും മികച്ച നവയുഗ ആഗോള സാങ്കേതിക വിദ്യകളും മെറ്റീരിയലുകളും ഈ പ്രോജക്ടുകളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യുഎസിലും ഫിൻലൻഡിലും ഉപയോഗിക്കുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് കൺസ്ട്രക്ഷൻ സിസ്റ്റം, പുതുതായി നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളിൽ ഉപയോഗിപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ 2,900 കോടിയിലധികം രൂപയുടെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 75 കിലോമീറ്റർ ദൈർഘ്യമുള്ള മധുര-തേനി (റെയിൽവേ ഗേജ് കൺവേർഷൻ പ്രോജക്റ്റ്) ഇതിൽ ഉൾപ്പെടുന്നു. 500 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച പദ്ധതി വിനോദസഞ്ചാരത്തിന് സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം താംബരം-ചെങ്കൽപട്ടിന് മദ്ധ്യത്തിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാമത്തെ റെയിൽവേ പാതയാണ് മറ്റൊരു പദ്ധതി. 590 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ പദ്ധതി കൂടുതൽ സബർബൻ സർവീസുകളുടെ നടത്തിപ്പ് സുഗമമാക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും. ഹൈദരാബാദിൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ 20 വർഷം ആഘോഷിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി നാളെ പങ്കെടുക്കും. ചെന്നൈയിൽ 31,400 കോടിയിലധികം വരുന്ന 11 പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

Related Articles

Latest Articles