Rape-case-up
കാസര്‍ഗോഡ്: പതിനൊന്നുവയസ്സുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. മൂന്ന് യുവാക്കള്‍ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് മദ്രസ അധ്യാപകന്റെ പീഡന വിവരം പുറത്തറിയുന്നത്. പതിനൊന്ന് വയസുള്ളപ്പോള്‍ മദ്രസ അദ്ധ്യാപകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയത്. തുടർന്ന് മദ്രസ അദ്ധ്യാപകനായ അഷ്‌റഫിനെ (41) പോലീസ് അറസ്റ്റ് ചെയ്തു.
പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടി ആണ് പരാതിക്കാരി. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട മൂന്ന് യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ അസ്വസ്ഥതകള്‍ ഉണ്ടെന്ന് മനസിലാക്കിയ അധ്യാപിക പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് പോക്സോ വകുപ്പ് പ്രകാരം യുവാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാളെ പോലീസ് പിടികൂടുകയും ചെയ്തു. ഇതിനിടയിലാണ് മദ്രസ അധ്യാപകനും തന്നെ പീഡിപ്പിച്ചിരുന്നു എന്ന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെയും പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…