Friday, December 19, 2025

കശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും പെട്ട് 12 പേർക്ക് ദാരുണാന്ത്യം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദില്ലി: ജമ്മു കശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തിൽ (Mata Vaishno Devi Shrine Accident) അപകടം. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നിലവില്‍ ഇവരെ നരേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപാല്‍ ദത്താണ് അപകടത്തില്‍ 12 പേരുടെ മരണം സ്ഥിരീകരിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

“മാതാവൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ”

Related Articles

Latest Articles