Saturday, September 26, 2026

വടുതലയില്‍ 12 വയസുകാരിക്ക് പീഡനം; ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി: വടുതലയില്‍ 12 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. സംഭവത്തില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥരായ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു.

വടുതല സ്വദേശികളായ വര്‍ഷ (19), ബിബിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സഹായി ലിതിനാണ് കുട്ടിയെ പീഡിപ്പിച്ചത്്.
പീഡന ദൃശ്യങ്ങള്‍ ഇവര്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചു. ജൂണിലും സെപ്റ്റംബറിലുമാണ് കുട്ടി പീഡനത്തിന് ഇരയായത്. കേസിലെ ഒന്നാം പ്രതി ലിതിന്‍ ഒളിവിലാണ്. ലിതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles

Latest Articles