Thursday, May 23, 2024
spot_img

തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി: ബംഗാളില്‍ 13 സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

കല്‍ക്കത്ത: ബംഗാളില്‍ 13 സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

സിനിമാ താരങ്ങളെ ലോക്സഭാംഗങ്ങളാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിനു അതേ നാണയത്തിലുള്ള മറുപടിയായാണ് ബിജെപിയുടെ ഈ നീക്കം.നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി 13പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ആകൃഷ്ടരായാണ് താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.

സിനിമ-സീരിയല്‍ താരങ്ങളെ പാര്‍ട്ടി അംഗങ്ങളാക്കി
തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യുന്ന രീതി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. ഇതേ പാതയിലാണ് ബിജെപിയും ഇപ്പോള്‍ നീങ്ങുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയൊരു താരനിരയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങിയത്. നുസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി, ശദാബ്ദി റോയി, ദീപക് അധികാര്‍ തുടങ്ങിയവരയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന താര സ്ഥാനാര്‍ത്ഥികള്‍.

ബിജെപി അംഗങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച താരങ്ങളുടെ ധൈര്യം അംഗീകരിക്കുന്നതായും ദിലീപ് ഘോഷ് പറഞ്ഞു.

Related Articles

Latest Articles