Wednesday, May 22, 2024
spot_img

കോളടിച്ചു! 13000 കോടിയുടെ സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിൽ ഇനി ട്രെഷറികൾ പ്രവർത്തിക്കും

ദില്ലി: ശമ്പളം നൽകാൻ പണമില്ലെന്ന് വിലപിച്ചിരുന്ന സംസ്ഥാനത്തിന് ഇനി ഒരു വർഷം കാര്യങ്ങൾ കുശാൽ. കേന്ദ്ര ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത് 13000 കോടി രൂപയുടെ പ്രത്യേക സഹായമാണ്. റവന്യു കമ്മി നികത്തുന്നതിനായാണ് കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിച്ചത്. 12 തുല്യ ഗഡുക്കളായിട്ടായിരിക്കും കേരളത്തിന് തുക ലഭിക്കുക. 13174 കോടിരൂപയാണ് കേരളത്തിന്റെ വിഹിതം

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പശ്ചിമ ബംഗാളിനാണ് ഏറ്റവും കൂടുതൽ തുക. 13587 കോടി രൂപ. 10549 കോടിരൂപ ലഭിക്കുന്ന ആന്ധ്രപ്രദേശാണ് മൂന്നാം സ്ഥാനത്ത്. സാമ്പത്തിക നില കൂടുതൽ വഷളായ സംസ്ഥാനങ്ങൾ നടത്തുന്ന ധൂർത്തുകൾ കേന്ദ്ര സെക്രട്ടറിമാർ ശ്രീലങ്കൻ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേരളം പഞ്ചാബ് ഡൽഹി പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.

Related Articles

Latest Articles