Kerala

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിപിഎം പങ്ക് തെളിഞ്ഞു; സിബിഐ അന്വേഷണം തടയാൻ പിണറായി സർക്കാർ സുപ്രീംകോടതി വരെ പോയി; സിപിഎം നേതാക്കളും പ്രവർത്തകരുമായ 14 പ്രതികൾ കുറ്റക്കാർ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിപിഎം പങ്ക് തെളിഞ്ഞു. സിപിഎം നേതാക്കളും പ്രവർത്തകരുമായ 14 പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സിബിഐ കോടതി വിധിപറഞ്ഞു. 24 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. 10 പേരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ, സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, മുൻ സിപിഎം എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ള 14 സിപിഎംകാരാണ് കുറ്റക്കാർ. കൊലപാതകവും ഗൂഢാലോചയും തെളിഞ്ഞതായി കോടതിവിധിയിലുണ്ട്.

സംസ്ഥാന പോലീസും ക്രൈം ബ്രാഞ്ചും കേസന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ശരത്തിന്റെയും കൃപേഷിന്റേയും കുടുംബങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയിരുന്നു. സിബിഐ അന്വേഷണം വരാതിരിക്കാൻ സർക്കാർ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. പൊതുഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവാക്കി സിബിഐ അന്വേഷണം തടയാൻ സർക്കാർ സുപ്രീംകോടതി വരെ പോയിരുന്നു. എന്നാൽ കോടതി വിധി കുടുംബത്തിന് അനുകൂലമായിരുന്നു. സിബിഐ വന്നതിന് ശേഷമാണ് ഉന്നത സിപിഎം നേതാക്കൾ അടക്കം പ്രതിപ്പട്ടികയിൽ വന്നത്.

2019 ഫെബ്രുവരി മാസം 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. സിപിഎം പാർട്ടിഗ്രാമമായ പെരിയയിൽ ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. റിമാന്റിലുണ്ടായിരുന്ന പ്രതികൾക്ക് ജാമ്യം അടക്കം നിഷേധിച്ച് വിചാരണ പൂർത്തിയാക്കാൻ സിബിഐ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. 10 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും കുടുംബങ്ങൾ അറിയിച്ചു.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

3 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

8 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

9 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

9 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

11 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

12 hours ago