Sunday, January 4, 2026

റഷ്യന്‍ ഗണ്‍ പൗഡര്‍ ഫാക്ടറിയില്‍ സ്ഫോടനം: 16 പേര്‍ മരിച്ചു ; 9 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

മോസ്‌കോ: പടിഞ്ഞാറന്‍ റഷ്യയിലെ  (western Russia)  റ്യാസന്‍ പ്രവിശ്യയില്‍ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേര്‍ മരിച്ചെന്ന് എമര്‍ജന്‍സീസ് മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ നാല് പേരെ കാണാനില്ല. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സാങ്കേതിക തകരാര്‍ മൂലമാണ് പൊട്ടിത്തെറിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. കാണാതായ നാല് പേരും മരിച്ചെന്നും റിപ്പോർട്ടുണ്ട്.

എന്നാല്‍ 16 പേരാണ് മരിച്ചതെന്നും ഒമ്പത് പേരെ കാണാനില്ലെന്നും ടാസ് ന്യൂസ് ഏജന്‍സി റിപ്പോർട് ചെയ്തു. ദക്ഷിണകിഴക്ക് മോസ്‌കോയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ 170 സുരക്ഷാ ഉദ്യോഗസ്ഥരും അമ്പതോളം ഫയര്‍ എന്‍ജിനുകളും തീയണച്ചു. സുരക്ഷയില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles