Tuesday, May 21, 2024
spot_img

നമ്മളിടങ്ങളിൽ നവോത്ഥാനം പൂത്തുലയുന്നു | ANUPAMA

നമ്മളിടങ്ങളിൽ നവോത്ഥാനം പൂത്തുലയുന്നു | ANUPAMA

വനിതാ മതിൽ കെട്ടിയവർ ഇപ്പോൾ മതിലും ചാടി ഓടുന്നു.

പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ (Child Missing Case) സംഭവത്തിൽ ഉരുണ്ട് കളിച്ച് സിപിഎം. എസ്എഫ്ഐ വനിതാ നേതാവ് അനുപമയുടെ കുഞ്ഞിനെ പിതാവ് തട്ടിയെടുത്ത സംഭവത്തിൽ പാർട്ടി വെട്ടിലായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പരാതി പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തുവെന്നും കുഞ്ഞിനെ അനുപമയ്‌ക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

അതേസമയം പരാതിയുമായി ആദ്യം സമീപിച്ചപ്പോൾ അനുഭാവപൂർവ്വമല്ല, ആനാവൂർ നാഗപ്പൻ സംസാരിച്ചതെന്ന് അനുപമ ആരോപിച്ചു. പാർട്ടിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. അന്ന് ദേഷ്യപ്പെട്ടാണ് ആനാവൂർ നാഗപ്പൻ സംസാരിച്ചത്. തന്റെ സമ്മതത്തോടെയല്ലേ കുഞ്ഞിനെ കൊടുത്തത് എന്ന് ചോദിച്ചു. കുഞ്ഞിനെ അന്വേഷിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കുഞ്ഞിനെ വേർപെടുത്താൻ അച്ഛൻ പാർട്ടി സ്വാധീനം ഉപയോഗിച്ചുവെന്നും അനുപമ ആരോപിച്ചു. ഇതോടെ സംഭവത്തിൽ സിപിഎം കൂടുതൽ വെട്ടിലായിരിക്കുകയാണ്.

എസ്എഫ്ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ (Child Missing) ദത്തു നൽകിയതായി സൂചന. ഈ കുരുന്നിനെ കടത്തിയത് ആന്ധ്രയിലേയ്ക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന.

പ്രസവിച്ച് മൂന്നാം ദിവസമാണ് അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ എടുത്തുമാറ്റിയത്. കുഞ്ഞിനെ നിയമപരമായാണ് നൽകിയിട്ടുള്ളതെന്നും എന്നാൽ, എവിടെയാണെന്ന് അനുപമയുടെ അച്ഛൻ പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.എസ്.ജയച്ചന്ദ്രൻ പറയുന്നില്ലെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാൽ സംഭവം മാധ്യമ ശ്രദ്ധ നേടിയതോടെയാണ് പോലീസ് സിപിഎം നേതാവ് കൂടിയായ അച്ഛൻ ജയചന്ദ്രനെതിരെ കേസെടുത്തത്. തുടക്കത്തിൽ താത്‌കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്. വിവാദങ്ങൾക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണെന്ന് അനുപമ പരാതിപ്പെടുന്നു.

കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അനുപമ പരാതിയുമായി സമീപിച്ചിരുന്നു. ഏപ്രിലിൽ ശിശുക്ഷേമസമിതിയിലും ലഭിച്ച കുഞ്ഞുങ്ങളുടെ വിവരവും അനുപമ അന്വേഷിച്ചിരുന്നു. വിവരങ്ങൾ കോടതിയിലേ അറിയിക്കാനാവൂ എന്നാണ് ശിശുക്ഷേമ സമിതി അന്ന് നൽകിയ മറുപടി. എന്നാൽ ശിശു ക്ഷേമ സമിതിയിലെ ഉന്നതരായ പലർക്കും കുഞ്ഞിനെ ഏൽപ്പിച്ച വിവരം അറിയാമായിരുന്നുവെന്നും മനഃപൂർവം മറച്ചുവയ്‌ക്കുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി ഡി.എൻ.എ. ടെസ്റ്റ് നടത്തി. അതേ ദിവസം രാത്രി ലഭിച്ച ഒരു കുഞ്ഞിന്റെ ടെസ്റ്റാണ് ഒത്തുനോക്കാൻ നടത്തിയതെന്ന പരാതിയും അനുപമ ഉയർത്തുന്നുണ്ട്.

അതേസമയം പോലീസിനെതിരെ കടുത്ത ആരോപണവുമായി കുഞ്ഞിനെ തട്ടിയെടുത്തതായി മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് അനുപമ എസ്.ചന്ദ്രന്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. എഫ്‌ഐആര്‍ ഇടാന്‍ ആറുമാസത്തെ സമയം എടുത്ത പോലീസ് ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും അനുപമ ആരോപിച്ചു.

Related Articles

Latest Articles