Tuesday, May 14, 2024
spot_img

നിങ്ങൾ ഉറക്കക്കുറവ് നേരിടുന്നുണ്ടോ ; എന്നാൽ പരിഹാരമുണ്ട് ; പതിനാറ് ഒറ്റമൂലികൾ ഇതാ

ഉറക്കക്കുറവ് നേരിടുന്നവർക്ക് ശാശ്വത പരിഹാരം. പതിനാറ് ഒറ്റമൂലികൾ ഇതാ

  1. കസ്കസ് പൊടിച്ചു തുണിയിലാക്കി നെറ്റിയിൽ കെട്ടുക. .
  2. രണ്ടോ മൂന്നോ ചുവന്നുള്ളി രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ്
    ചവച്ചിറക്കുക.
  3. നിത്യവും രാത്രിയിൽ എരുമപാൽ കുടിക്കുക.
  4. ജീരകം, ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത് എട്ടുഗ്രാമെടുത്ത് പാലിൽ കഴിക്കുക.
  5. വിഷ്ണുക്രാന്തി പാലിലരച്ചത് താന്നിക്കയോളമെടുത്ത് തൈരിൽ കഴിക്കുക.
  6. ചൂടുവെള്ളത്തിൽ തേൻ ചേർത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പു കഴിക്കുക.
  7. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ഇതുകൊണ്ട് മുഖം കഴുകുകയും ചെയ്യുക,
  8. പാലും വെണ്ണയും കൂട്ടി ചാലിച്ച് തലയിലിടുകയും കാൽവെള്ളയിൽ പുരട്ടുകയും ചെയ്യുക.
  9. കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീര് ഒരു ഗ്ലാസ് പതിവായി അത്താഴത്തിനു ശേഷം കുടിക്കുക.
  10. രാത്രി ഉറങ്ങാൻ നേരം ഉള്ളം കാൽ നന്നായി കഴുകി തുടച്ച് വെണ്ണ പുരട്ടി തലോടുക.
  11. മാമ്പഴം തിന്നശേഷം എരുമപ്പാൽ കുടിക്കുക.
  12. ത്രിഫലാചൂർണ്ണം തേനിൽ കുഴച്ച് രാത്രിയിൽ കഴിക്കുക.
  13. പിണ്ഡലമോ ലാക്ഷാദി കുഴമ്പോ ദേഹത്തിൽ തേക്കുക.
  14. ജാതിക്ക അരച്ച് പാലിൽ കഴിക്കുക.
  15. നൂറുഗ്രാം പൂവാൻ കുറുന്തൽ ഇടിച്ചു പിഴിഞ്ഞ നീരിൽ 100 മില്ലി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേയ്ക്കുക.
  16. മാനസികമായ പ്രശ്നങ്ങളാണ് ഉറക്കക്കുറവിനു കാരണമെങ്കിൽ അതിനു ചികിത്സിക്കുക.

Related Articles

Latest Articles