Saturday, May 4, 2024
spot_img

കോഴിക്കോട് പതിനാറുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും

കോഴിക്കോട് : അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യിൽ വിദ്യ ബിനു (16) വാണ് മരിച്ചത്. ഈ വർഷം പുതുപ്പാടി ജി എച്ച് എസിൽ നിന്നും എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ് വിദ്യ. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യ വീട്ടിലെ മുറിയിൽ തൂങ്ങി നിൽക്കുന്നത് അമ്മയാണാദ്യം കണ്ടത്. അടിവാരം മുപ്പതേക്ര മെല്ലെ പൊട്ടികയിൽ താമസിക്കുന്ന വിനുവിന്റെയും ബീനയുടെയും മകളാണ് വിദ്യബിനു. സഹോദരങ്ങൾ, വിഷ്ണു, വിസ്മയ, . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

Related Articles

Latest Articles