shawarma
ചെറുവത്തൂര്‍: ഭക്ഷ്യ വിഷ ബാധയെത്തുടർന്ന് പതിനാറുകാരി മരിച്ചു. പതിനഞ്ചോളം പേർ ചികിത്സയിൽ തുടരുകയാണ്. ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് സംഭവം. വെള്ളൂര്‍ സ്വദേശിനിയും ചെറുവത്തൂര്‍ മട്ടലായിയില്‍ താമസക്കാരിയുമായ ദേവനന്ദ (16) ആണ് മരിച്ചത്.
ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് പെണ്‍കുട്ടി ഷവര്‍മ കഴിച്ചിരുന്നു. അതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ പെണ്‍കുട്ടിയെ രണ്ട് ദിവസം മുന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ചെറുവത്തൂരിലെ ട്യൂഷന് സെന്‍്ററില്‍ ക്ലാസിന് വന്നപ്പോഴാണ് പെണ്‍കുട്ടി കൂള്‍ബാറില്‍ നിന്നും ഷവര്‍മ വാങ്ങി കഴിച്ചത്.
ചികിത്സയില്‍ ഉള്ളവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും കൂടുതല്‍ പേര് ചികിത്സ തേടിയെത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരവും പുറത്തു വരുന്നുണ്ട്. സംഭവത്തിന് കാരണമായ കൂള്‍ബാര്‍ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. സംഭവത്തില്‍ പൊലീസും ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…