Sunday, November 8, 2026

ഷവർമ കഴിച്ചതിന് പിന്നാലെ പതിനാറുകാരി മരിച്ചു; 15 പേർ ചികിത്സയിൽ, വിഷബാധയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് പൊലീസും ആരോഗ്യ വകുപ്പും

ചെറുവത്തൂര്‍: ഭക്ഷ്യ വിഷ ബാധയെത്തുടർന്ന് പതിനാറുകാരി മരിച്ചു. പതിനഞ്ചോളം പേർ ചികിത്സയിൽ തുടരുകയാണ്. ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് സംഭവം. വെള്ളൂര്‍ സ്വദേശിനിയും ചെറുവത്തൂര്‍ മട്ടലായിയില്‍ താമസക്കാരിയുമായ ദേവനന്ദ (16) ആണ് മരിച്ചത്.

ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് പെണ്‍കുട്ടി ഷവര്‍മ കഴിച്ചിരുന്നു. അതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ പെണ്‍കുട്ടിയെ രണ്ട് ദിവസം മുന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ചെറുവത്തൂരിലെ ട്യൂഷന്‍ സെന്‍്ററില്‍ ക്ലാസിന് വന്നപ്പോഴാണ് പെണ്‍കുട്ടി കൂള്‍ബാറില്‍ നിന്നും ഷവര്‍മ വാങ്ങി കഴിച്ചത്.

ചികിത്സയില്‍ ഉള്ളവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരവും പുറത്തു വരുന്നുണ്ട്. സംഭവത്തിന് കാരണമായ കൂള്‍ബാര്‍ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. സംഭവത്തില്‍ പൊലീസും ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles