Saturday, September 26, 2026

പതിനേഴാം നിലയില്‍ നിന്ന് സെല്‍ഫി; ദുബായില്‍ പതിനാറുകാരിക്ക് ദാരുണാന്ത്യം

ദുബായ്: പതിനേഴാം നിലയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് പതിനാറുകാരിക്ക് ദാരുണാന്ത്യം. ദുബായിലെ ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. അപാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ കസേരയില്‍ നിന്ന് സെള്‍ഫി എടുക്കവേയാണ് കുട്ടി താഴേക്ക് വീണതെന്ന് ദുബായ് പൊലീസിലെ സെക്യൂരിറ്റി ഇന്‍ഫോര്‍മേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു.

ഏഷ്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ദുബായ് പൊലീസ് അധികൃതര്‍ അറിയിച്ചു. ആകാശദൃശ്യം ഉള്‍പ്പടുത്തി സെല്‍ഫി എടുക്കവേ ആയിരുന്നു അപകടം. നിയന്ത്രണം വിട്ടതോടെ കയ്യില്‍ നിന്നും ഫോണ്‍ ബാല്‍ക്കണിയിലും പെണ്‍കുട്ടി താഴേക്കും പതിക്കുകയുമായിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഉടന്‍ തന്നെ കുട്ടി മരണത്തിന് കീഴടങ്ങി.

Related Articles

Latest Articles