Sunday, December 21, 2025

പത്തനംതിട്ടയിൽ ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പത്തനംതിട്ട: ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അതിക്രമം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ കൊടുമൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ ബസ്സിലെ പിൻസീറ്റ് യാത്രക്കാരനായിരുന്നു 17 കാരൻ. അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ കളിക്കുകയായിരുന്ന 16കാരനുനേരെ ക്വട്ടേഷൻ സംഘത്തിന്റെ ലൈം​ഗികാതിക്രമം. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കേസിൽ
ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles