ചൈനയിലെ വുഹാൻ മത്സ്യ-മാംസ ചന്തയിൽനിന്ന് പുറത്തുചാടി ലോകംമുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ് കോവിഡ്-19 രോഗത്തിന് കാരണക്കാരനായ കൊറോണവൈറസ്. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലുമായി രോഗികൾ ഒരുകോടിയിലേക്ക് കടക്കുകയാണ്. മരണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു.
- ഏറ്റവുംകൂടുതൽ രോഗികളും മരണവും അമേരിക്കയിൽ. 25,06,370 രോഗികളും 1,26,839 മരണവും.
- തെക്കെ അമേരിക്കൻ രാജ്യമായ ബ്രസീല്‍ രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും.
- റഷ്യയിൽ ആറുലക്ഷം കടന്ന രോഗികൾ ഇന്ത്യയിലും അഞ്ചുലക്ഷത്തിലേക്ക്
- ഏഴുരാജ്യങ്ങളിൽ രണ്ടുലക്ഷത്തിലധികം രോഗികൾ
- പാകിസ്താനടക്കം എട്ടുരാജ്യങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികൾ
- ബ്രിട്ടൻ (43,210), ഇറ്റലി (34,678), ഫ്രാൻസ് (29,752), സ്പെയിൻ (28,330), മെക്സിക്കോ (25,060) എന്നിവിടങ്ങളിലും കാൽലക്ഷത്തിലധികം മരണം.
- വാക്സിൻ ഒരുവർഷത്തിനകമെന്ന് ലോകാരോഗ്യസംഘടന
- യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (സി.ഡി.സി.) മുന്നറിയിപ്പ്.

