കോഴിക്കോട് ബാലുശ്ശേരിയിൽ മലമുകളിൽ 9കാരനെയും 15കാരിയെയും ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി, പനങ്ങാട് ചൂരക്കണ്ടി അനിൽകുമാറിന്റെ മകൻ അഭിനവ് എന്നിവരാണ് മരിച്ചത്. കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പതിനഞ്ചുകാരി. അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി. പൊലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

