Tuesday, September 29, 2026

ഓഹരി വിപണിയിലെ തകർച്ച; തമിഴ്‌നാട്ടിൽ ദമ്പതികൾ തൂങ്ങിമരിച്ചു; ആത്മഹത്യ കുട്ടികളെ സ്‌കൂളിലയച്ച ശേഷം

മധുര: ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തകർച്ചയിൽ മനം നൊന്ത് തമിഴ്‌നാട്ടിൽ ദമ്പതികൾ തൂങ്ങിമരിച്ചു. നിക്ഷേപകനും സ്‌റ്റോക്ക് ബ്രോക്കറുമായ മധുര പഴയ കുയവര്‍പാളയം പികെ തോപ്പില്‍ നാഗരാജന്‍ (46) ആണ് ഭാര്യ ലാവണ്യ(34)യോടൊപ്പം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പതിനാലുകാരിയായ മകളെയും പതിമൂന്നുകാരനായ മകനെയും സ്‌കൂളിലേക്ക് വിട്ടതിന് ശേഷമായിരുന്നു
ആത്മഹത്യ. റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഓഹരി വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന നാഗരാജന്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്വരൂപിച്ച തുകയടക്കം മുക്കാല്‍ കോടി രൂപയാണ് നിക്ഷേപം നടത്തിയിരുന്നത്നി ക്ഷേപിച്ചിരുന്നത്. നേരത്തെ നേത്രദാന സമ്മതപത്രം നൽകിയിരുന്ന ദമ്പതികളുടെ കണ്ണുകൾ മരണത്തെ തുടർന്ന് ദാനം ചെയ്തു.

Related Articles

Latest Articles