പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
ഒറ്റപ്പാലത്ത് നിന്ന് ഷാജഹാൻ പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രജിസ്ട്രേഷൻ കഴിഞ്ഞ വണ്ടി ബുധനാഴ്ചയാണ് പുറത്തിറക്കിയിരുന്നത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

