Tuesday, December 30, 2025

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി 19 കാരനായ മണികണ്ഠനാണ് മരിച്ചത്.

മണികണ്ഠന്റെ കൂടെയുണ്ടായിരുന്ന പാലേര്‍മല സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും മണികണ്ഠന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ ബൈക്ക് ബസിനടിയിലേക്ക് പോയി.

എന്നാൽ പ്രദേശത്തുള്ളവര്‍ എത്തി ഇരുവരെയും ബസിനടിയില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണികണ്ഠന്‍ മരിച്ചു.

Related Articles

Latest Articles