Friday, September 25, 2026

കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ ഹത്റാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു. ഈ മാസം 14നാണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയത്. അമ്മയൊക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ഗുരുതരാവസ്ഥയിൽ പെണ്‍കുട്ടിയെ ആദ്യം ഹത്റാസിലെ സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വീണ്ടും മോശമായതോടെയാണ് ദില്ലി എംയിസിലേക്ക് മാറ്റിയത്. എംയിസില്‍ വച്ചായിരുന്നു അന്ത്യം. നിലവിൽ കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. അതേസമയം പെൺകുട്ടിയുടെ നാക്കും മുറിച്ചെടുത്ത നിലയിലായിരുന്നു.

ക്രൂര പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് വാദം. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാൻ എസ്പി ശുപാർശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് അറിയിച്ചു. അതെസമയം പരാതിയുമായി പൊലീസിന് മുന്നിൽ എത്തിയിട്ടും നടപടിയെടുക്കാൻ ഏറെ വൈകിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Related Articles

Latest Articles