Tuesday, December 23, 2025

ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന് 2 കുട്ടികൾ;രക്ഷകരായി പഞ്ചവാദ്യത്തിനെത്തിയ യുവാക്കൾ

ആലപ്പുഴ : അമ്പലപ്പുഴ ക്ഷേത്രത്തിനോടു ചേർന്നുള്ള പടിഞ്ഞാറെക്കുളത്തിൽ മുങ്ങിത്താഴ്ന്ന 2 കുട്ടികളെ സാഹസികമായി യുവാക്കൾ രക്ഷപ്പെടുത്തി. ശ്രീഹരി(11), ആര്യൻ (11) എന്നിവരെയാണ് കരൂർ ഹരിമന്ദിരത്തിൽ യദുകൃഷ്ണൻ (21), കട്ടക്കുഴി പുളിക്കൽ എസ്.വിഷ്ണുമോൻ (21) എന്നിവർ ചേർന്നു രക്ഷിച്ചത്.

പന്ത്രണ്ടു കളഭത്തിൽ പഞ്ചവാദ്യത്തിന് എത്തിയവരായിരുന്നു യുവാക്കൾ. ഇവരുടെ സമയോചിത ഇടപെടൽ മൂലം ദുരന്തമൊഴിവായി.

Related Articles

Latest Articles