Sunday, September 20, 2026

ഭീകരസംഘടനയായ ഐ എസുമായി ബന്ധം ;തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം,പശ്ചിമ ബംഗാളിൽ മുഹമ്മദ് സദ്ദാം,സയീദ് അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് എൻ ഐ എ

കൊൽക്കത്ത: ഭീകരസംഘടനയായ ഐ എസുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്ത എൻ ഐ എ.മുഹമ്മദ് സദ്ദാം (28), സയീദ് അഹമ്മദ് (30) എന്നിവരാണ് അറസ്റ്റിലായത്.പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നാണ് ഇരുവരെയും കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സംഘം അറസ്റ്റ് ചെയ്തത്.
ഹൗറയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ നിയോഗിക്കപ്പെട്ടവരാണ് അറസ്റ്റിലായതെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ യുവാക്കളെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇവർ പ്രലോഭിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. അതോടൊപ്പം തീവ്രവാദത്തിനായി ധനസമാഹരണം നടത്തുക, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുക, യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക തുടങ്ങിയ ദൗത്യങ്ങളും ഇരുവരും നടപ്പിലാക്കിയിരുന്നു. നിരവധി യുവാക്കൾ ഇവരുടെ ഇരയായിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

ഇവരെ പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീകരനേതൃത്വമാണ് നിയന്ത്രിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകമായ പല രേഖകളും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.ഇവരുടെ കൂട്ടാളികൾ ഇനിയും വലയിലാവാൻ ഉണ്ടെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ.

Related Articles

Latest Articles