Tuesday, October 20, 2026

2 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു ! കർണ്ണാടകയിലെ ബിദറിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം കവർന്നു

പട്ടാപ്പകല്‍ സുരക്ഷാജീവനക്കാരെ വെടിവെച്ച് കൊന്ന ശേഷം എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 93 ലക്ഷത്തോളം രൂപ കവര്‍ന്നു. ഇന്ന് രാവിലെ കര്‍ണാടകയിലെ ബിദറിലായിരുന്നു നടുക്കുന്ന സംഭവം.
എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികള്‍ കവര്‍ന്നത്. രണ്ട് സുരക്ഷാജീവനക്കാരാണ് പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നത്. പണംകൊണ്ടുവന്ന വാഹനം എടിഎം കൗണ്ടറിന് മുന്നില്‍ നിര്‍ത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പണം സൂക്ഷിച്ച പെട്ടികളുമായി ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു.

വെടിയേറ്റ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാള്‍ സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പരിക്കേറ്റയാൾ പിന്നീട് ആശുപത്രിയില്‍വെച്ചും മരിച്ചുവെന്നാണ് വിവരം. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ തിരക്കേറിയ റോഡിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപ്രതികളും ഹെല്‍മെറ്റ് ധരിച്ചിരുന്നു.

Related Articles

Latest Articles