Sunday, December 28, 2025

വിശപ്പ് സഹിക്കാനായില്ല: മണ്ണ് കഴിച്ച രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

അനന്തപൂര്‍: വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. അമ്മ നാഗമണിക്കും ഭര്‍ത്താവ് മഹേഷിനും ഒപ്പം ജീവിക്കുന്ന വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ് മരണപ്പെട്ടത്. ഇവരുടെ മകനായിരുന്ന ബാബു ആറ് മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു.

പത്ത് വര്‍ഷം മുന്‍പ് അനന്തപൂരിലെ ഹമാലി ക്വര്‍ട്ടേസിന് ഏരിയയിലെ കുമ്മരാവന്‍ ഗ്രാമത്തിലെ കതിരി മണ്ഡലില്‍ കുടിയേറിയവരാണ് നാഗമണിയും ഭര്‍ത്താവും. അയല്‍ക്കാര്‍ പരാതി അറിയിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെട്ടത്. രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടിയുടെ മരണത്തിനും ദാരിദ്ര്യത്തിനും കാരണമെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles