Thursday, May 2, 2024
spot_img

കുത്തിവയ്‌പ്പെടുത്തത് ആശുപത്രിയിലെ 17കാരിയായ തൂപ്പുകാരി; രണ്ട് വയസുകാരന് ദാരുണാന്ത്യം

മുംബൈ: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന് 17കാരിയായ തൂപ്പുകാരി കുത്തിവയ്‌പ് നല്‍കിയതിനെ തുടര്‍ന്ന് രണ്ട് വയസുകാരന് ദാരുണാന്ത്യം. പനിയെ തുടര്‍ന്ന് നൂര്‍ നഴ്സിങ് ഹോമിലെത്തിയ രണ്ട് വയസുകാരന്‍ താഹ ഖാനാണ് മരിച്ചത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുംബൈ ഗോവണ്ടിയിലെ നഴ്‌സിങ് ഹോമിലെ നാല് ജീവനക്കാരാണ് പിടിയിലായത്.

പനിയെ തുടര്‍ന്ന് നൂര്‍ നഴ്സിങ് ഹോമിലെത്തിയ രണ്ട് വയസുകാരന്‍ താഹ ഖാനാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. 17കാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കല്‍ ഓഫീസറേയും നഴ്‌സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles