Wednesday, May 15, 2024
spot_img

ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് 20 കോടി, ഈ സീസണിലെ ഐപിഎൽ പുരസ്കാരങ്ങൾ നേടിയത് ആരൊക്കെ ?

അഹമ്മദാബാദ് : 2023 ഐ.പി.എൽ സീസൺ അവസാനിക്കുമ്പോൾ ചാമ്പ്യൻപട്ടം ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരികെപ്പിടിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അവസാനപന്തിൽ ഗുജറാത്തിനെ തകര്‍ത്താണ് ചെന്നൈ കിരീടം നേടിയത്. ഐ.പി.എല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മാനത്തുകയായി 20 കോടി രൂപയാണ് ലഭിച്ചത്.

റണ്ണറപ്പുകളായ ഗുജറാത്തിന് 12.5 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചു. സീസണിലെ മറ്റ് അവാര്‍ഡുകളും ഐ.പി.എല്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. 890 റണ്‍സാണ് ഈ സീസണില്‍ ഗിൽ നേടിയത്. താരത്തിന് 10 ലക്ഷം രൂപയാണ് ഈ പുരസ്കാരത്തിലൂടെ താരത്തിന് സമ്മാനമായി ലഭിച്ചത്. ഇതിന് പുറമേ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ സീസണ്‍, മോസ്റ്റ് വാല്വബിള്‍ അസറ്റ് ഓഫ് ദ സീസണ്‍, മോസ്റ്റ് ബൗണ്ടറീസ് ഇന്‍ ദ സീസണ്‍ എന്നീ മൂന്ന് പുരസ്‌കാരങ്ങളും ഗില്‍ സ്വന്തമാക്കി. ഓരോ പുരസ്‌കാരത്തിനും താരത്തിന് 10 ലക്ഷം രൂപ വീതം ലഭിച്ചു. ഇതോടെ ആകെ 40 ലക്ഷം രൂപ ഗില്‍ സ്വന്തമാക്കി.

ഏറ്റവുമധികം വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് ഷമി സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണിലെ ഏറ്റവും മികച്ച യുവതാരമായി രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഐപിഎൽ 2023 അവാര്‍ഡുകള്‍

ഏറ്റവും കൂടുതൽ റൺസ് (ഓറഞ്ച് ക്യാപ് ) – ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റൻസ് )
ഏറ്റവും കൂടുതൽ വിക്കറ്റ് (പർപ്പിൾ ക്യാപ് ) – മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റൻസ് )
ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ സീസണ്‍ – ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റൻസ് )
മോസ്റ്റ് വാല്വബിള്‍ അസറ്റ് ഓഫ് ദ സീസണ്‍ – ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റൻസ് )
മോസ്റ്റ് ബൗണ്ടറീസ് ഇന്‍ ദ സീസണ്‍ – ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റൻസ് )
സ്‌ട്രൈക്കര്‍ ഓഫ് ദ സീസണ്‍- ഗ്ലെന്‍ മാക്‌സ്‌വെല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ലോങ്ങസ്റ്റ് സിക്‌സ് ഓഫ് ദ സീസണ്‍- ഫാഫ് ഡു പ്ലെസ്സിസ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ക്യാച്ച് ഓഫ് ദ സീസണ്‍- റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)
എമെർജിങ് പ്ലയെർ ഓഫ് ദി സീസൺ- യശസ്വി ജയ്‌സ്വാള്‍(രാജസ്ഥാൻ റോയൽസ് )
ഫെയര്‍ പ്ലേ അവാര്‍ഡ്- ദില്ലി ക്യാപിറ്റല്‍സ്
പിച്ച് ആന്‍ഡ് ഗ്രൗണ്ട് അവാര്‍ഡ്- വാംഖഡേ (മുംബൈ), ഈഡന്‍ ഗാര്‍ഡന്‍സ് (കൊല്‍ക്കത്ത)

Related Articles

Latest Articles