Saturday, May 4, 2024
spot_img

പെരിന്തൽമണ്ണ ഏലംകുളത്ത് വീട് കുത്തി തുറന്ന് മോഷണം; 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പെരിന്തൽമണ്ണ ഏലംകുളത്ത് വീട് കുത്തി തുറന്ന് മോഷണം. മുതുകർശി എളാട്ട് ഭാഗത്ത് കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാരുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം വാസുദേവനും കുടുംബവും എറണാകുളത്തേക്ക് പോയിരുന്നു. കുടുംബത്തെ വ്യക്തമായി അറിയുന്ന ആരോ ആണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാത്രി തിരികെ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പോലീസ് പരിശോധന ആരംഭിച്ചു.

Related Articles

Latest Articles