Saturday, May 4, 2024
spot_img

ധർമ്മസേവനത്തിനുള്ള 2024-ലെ ‘മാധവ് ജി പുരസ്കാരം’ ആർഷവിദ്യാസമാജത്തിന്; പുരസ്‌കാരം സമ്മാനിച്ചത്സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി

എറണാകുളം: ധർമ്മസേവനത്തിനുള്ള 2024-ലെ ‘മാധവ് ജി പുരസ്കാരം’ ആർഷവിദ്യാസമാജത്തിന് ലഭിച്ചു. ആർഷവിദ്യാസമാജത്തിൻ്റെ നിസ്തുലമായ ധർമ്മ സേവനത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന കുറിച്ചിലക്കോട് എടവനക്കാവ് ശാഖാസമിതി ഏർപ്പെടുത്തിയ 2024-ലെ മാധവ് ജി പുരസ്കാരം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതിയിൽ നിന്നും ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തപ്പെട്ട സമാദരണസഭയിൽ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, വി.കെ വിശ്വനാഥൻ (അയ്യപ്പസേവാസമാജം സെക്രട്ടറി), സുബ്രഹ്മണ്യൻ, ജി, പി. സദാനന്ദൻ, ഗോപാലകൃഷ്ണൻ, പത്മകുമാരൻ, സുനിൽ എന്നിവരും പങ്കെടുത്തിരുന്നു.

പുരസ്കാരം ലഭിച്ചതിന് ശേഷമുള്ള നന്ദി പ്രഭാഷണത്തിൽ ആർഷവിദ്യാസമാജത്തിന്റെ പ്രസക്തി, ലക്ഷ്യം, അതുല്യത, പുതിയ പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചും ആചാര്യശ്രീ കെ.ആർ മനോജ് സംസാരിച്ചു.

Related Articles

Latest Articles