Wednesday, December 24, 2025

204 കോടിയുടെ ഡയമണ്ട് നെക്ലേസ്;മെറ്റ് ഗാലയിൽ ഇത്തവണയും തിളങ്ങി നടി പ്രിയങ്ക ചോപ്ര

ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷനായ മെറ്റ് ഗാലയിൽ ഇത്തവണയും തിളങ്ങി നടി പ്രിയങ്ക ചോപ്ര. 11.6 കാരറ്റ് ഡയമണ്ട് നെക്ലേസ് ധരിച്ചാണ് പ്രിയങ്ക ചോപ്ര എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്കയുടെ നെക്ലേസിന്റെ വിലയാണ് അതിലും വിശേഷം. പ്രിയങ്കയുടെ ഡയമണ്ട് നെക്ലേസിന്റെ വില 25 മില്യൺ യുഎസ് ഡോളറാണ്. അതായത് ഏകദേശം 204 കോടി രൂപ. എന്നാൽ പ്രിയങ്ക ചോപ്രയുടെ ഈ നെക്ലേസ് മെറ്റ് ഗാലയ്ക്ക് ശേഷം ലേലം ചെയ്യാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇതിനോടൊപ്പം വാലന്റീനോ ഡിസൈൻ ചെയ്ത ബ്ലാക്ക് ഗൗണാണ് താരം ധരിച്ചിരുന്നത്. കൂടാതെ വൻ ആർപ്പുവിളികളോടെയാണ് പ്രിയങ്കയെ മെറ്റ് ഗാലയിൽ വരവേറ്റത്. പ്രിയങ്ക ചോപ്രയ്ക്കൊപ്പം ഭർത്താവും അമേരിക്കൻ പോപ്പ് താരവുമായ നിക്ക് ജോനാസും എത്തിയിരുന്നു. മെറ്റ് ഗാലയിൽ എത്തിയ ദമ്പതികൾ കൈകോർത്ത് റെഡ് കാർപെറ്റിൽ ഒരുമിച്ച് പോസ് ചെയ്തു.

Related Articles

Latest Articles