Tuesday, September 22, 2026

കണ്ണൂരിൽ 21 കാരന് ദാരുണാന്ത്യം; കൃഷിയിടത്തിൽ പരിക്കേറ്റ് മരിച്ച നിലയിൽ,കാട്ടാനയുടെ ആക്രമണമെന്ന് സംശയം

കണ്ണൂർ:ചെറുപുഴയിൽ 21 കാരന് ദാരുണാന്ത്യം.കൃഷിയിടത്തിൽ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്.കാട്ടാനയുടെ ആക്രമണമാകാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് ഇത് സംബന്ധിച്ച് കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റ എബിനെ നാട്ടുകാർ ഉടൻ ആശുപത്രിയലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസും. എബിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Latest Articles