Tuesday, December 23, 2025

ഒമ്പത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21000 കോടി രൂപ! പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാം ഗഡു ഇന്ന് പുറത്തിറക്കും

ദില്ലി: കിസാൻ സമ്മാൻ നയുടെ 16-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും. രാജ്യത്തെ ഒമ്പത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21000 കോടിയിലധികം രൂപ സർക്കാർ കൈമാറും. പദ്ധതിയിൽ ഗുണഭോക്താവായ കർഷകന് 2000 രൂപ അക്കൗണ്ടിൽ ലഭിക്കും.

മഹാരാഷ്‌ട്രയിലെ യവത്മാൽ ജില്ലയിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കുക. 11 കോടിയിലധികം കർഷകർക്ക് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കർഷകർക്ക് ഒരു വർഷം 6,000 രൂപയാണ് നൽകുന്നത്. നേരത്തെ, 15-ാം ഗഡു 2023 നവംബർ 27 ന് റിലീസ് ചെയ്തിരുന്നു. കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2019 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.

Related Articles

Latest Articles