Thursday, December 25, 2025

പുതിയ ഗുജറാത്ത് മന്ത്രിസഭ അധികാരമേറ്റു; സത്യപ്രതിജ്ഞ ചെയ്തവരിൽ 24 മന്ത്രിമാരും പുതുമുഖങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.

പുതിയ മന്ത്രിസഭ പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒന്‍പത് സഹമന്ത്രിമാരും അടങ്ങുന്നതാണ്. നിമാബെന് ആചാര്യയെയാണ് സ്പീക്കറായി നിശ്ചയിച്ചിരിക്കുന്നത്. ജിതു വഘാനി, രാഘവ് പട്ടേൽ, പൂർണിഷ് മോദി. നരേഷ് ഭായി പട്ടേൽ, പ്രദീപ് സിംഗ് പർമാർ, അർജുൻ സിംഗ് ചാവൻ, ഹൃഷികേശ് പട്ടേൽ, കനുഭായി ദേശായി, കിരിത് സിംഗ് റാണ എന്നിവരാണ് പുതിയ മന്ത്രിമാർ.

ഗാന്ധിനഗറിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസം അധികാരമേറ്റ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

മുന്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി മന്ത്രിസഭയില്‍ ഉള്‍പെട്ടിട്ടുണ്ട്. പുതിയ ഗുജറാത്ത് മന്ത്രിസഭയുടെ ആദ്യ യോഗം ചേരുകയും ചെയ്തു.

Related Articles

Latest Articles