Thursday, December 25, 2025

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദ് അറസ്റ്റിൽ

ദില്ലി : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദ് അറസ്റ്റിലായെന്ന് റിപ്പോർട്ട്. പാക് മാദ്ധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്ൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഒക്ടോബറിനകം ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പാകിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പു നൽകിയിരുന്നു. 2008ലാണ് മുംബൈയിലെ താജ്‌ ഹോട്ടലിൽ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ബോംബ് ആക്രമണവും വെടിവയ്പ്പും നടന്നത്. ഇതിനെ തുടർന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 മില്ല്യൺ ഡോളർ അമേരിക്ക വാഗ്‌ദാനം ചെയ്തിരുന്നു.

Related Articles

Latest Articles