Monday, May 20, 2024
spot_img

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, രോഗബാധിതരില്‍ 17 പേര്‍ ഇറ്റലിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണെന്നും മന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ ആറു കുടുംബാംഗങ്ങള്‍ക്കും രോഗം പകര്‍ന്നതായി മന്ത്രി പറഞ്ഞു. ജയ്പൂര്‍,തെലുങ്കാന,ഡല്‍ഹി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജനങ്ങള്‍ പൊതുപരിപാടികളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.കൊറോണ വൈറസ് സ്ഥിരീകരിക്കാനുള്ള പരിശോധന വേഗത്തിലാക്കുന്നതിനു വേണ്ടി രാജ്യത്ത് 19 പുതിയ ലാബുകള്‍ കൂടി തുടങ്ങുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

Related Articles

Latest Articles