Saturday, May 18, 2024
spot_img

ബിജെപിയിൽ മഞ്ഞുരുകുന്നു പി പി മുകുന്ദൻ വള്ളിക്കാവിലെത്തിയത് വെറുതെയല്ല… തത്വമയി ന്യൂസ് എക്സ്‌ ക്ലൂസിവ്

വള്ളിക്കാവ് : മുതിർന്ന ബിജെപി നേതാവ് ,പി പി മുകുന്ദൻ ,കൊല്ലം വള്ളിക്കാവ് ,അമൃതാനന്ദമയി മഠത്തിലെത്തി ,അമ്മയെ സന്ദർശിക്കുന്നതിനിടെ ,ഒ രാജഗോപാൽ എംഎൽ എ കൂടി ഇന്ന് വള്ളിക്കാവിലെത്തി .

ഇരു നേതാക്കളും മാതാ അമൃതാനാന്ദമയി ദേവിയുടെ സാന്നിധ്യത്തിലും ,അല്ലാതെയും പ്രത്യേകം ചർച്ചകളും ,സൗഹൃദ സംഭാഷണവും നടത്തി .ഒ രാജഗോപാലും മുകുന്ദനും തമ്മിൽ കുറെ കാലമായി ചില അസ്വാരസ്യങ്ങളും ധാരണ പിശകുകളും നേരത്തെ ഉണ്ടായിരുന്നു .ചർച്ചകളിലൂടെ എല്ലാ പ്രശ്നങ്ങലും പരിഹരിച്ചതായും ,ഇരുവരും കാര്യങ്ങൾ തുറന്നു സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കിയതായും സൂചനയുണ്ട് .

പി പി മുകുന്ദന്റെ രാഷ്ട്രീയ പുനഃപ്രവേശത്തിന്റെ ഭാഗമായുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നീരിക്ഷകർ നോക്കി കാണുന്നു ..ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെയായിരുന്നു കൂടിക്കാഴ്ച എന്നും റിപ്പോർട്ടുണ്ട് .കേരള ബിജെപി ഘടകത്തിലെ മഞ്ഞുരുകലിനും പ്രശ്ന പരിഹാരങ്ങൾക്കും ആയിട്ടുള്ള പ്രധാനപ്പെട്ട ഒരു നീക്കമായും ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നു .

Related Articles

Latest Articles