Friday, May 3, 2024
spot_img

28 മണിക്കൂർ പ്ലേബാക്ക് സമയം!വമ്പൻമാർക്ക് ഭീഷണിയായി സെബ്രോണിക്സ് സെബ് പോഡ്സ് –1 വിപണിയിലെത്തി

രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉൽപന്ന നിർമാതാക്കളായ സെബ്രോണിക്സ് പുതിയ ഇയർപോഡായ സെബ് പോഡ്സ് –1 വിപണിയിലെത്തിച്ചു. 1,499 രൂപയാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഡൈനാമിക് 13 എംഎം ഡ്രൈവറുകളോടു കൂടിയ പുതിയ സെബ് പോഡ്സ് –1 ഇയർബഡ്സിൽ സെബ്രോണിക്സിന്റെ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ ഗൂഗിൾ അസിസ്റ്റന്റ്, ആപ്പിൾ സിരി എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സെബ് പോഡ്സ് –1 ഒരു ഇൻ-ഇയർ ഡിസൈനാണ്. ഇതിൽ ബ്ലൂടൂത്ത് വി5.2 കണക്റ്റിവിറ്റിയും ഗെയിമിങ്ങിനായി 60 എംഎസ് കുറഞ്ഞ ലേറ്റൻസിയും നല്‍കുന്നു. സെബ്രോണിക്സിന്റെ ആദ്യത്തെ ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറും ഇതിൽ നൽകിയിരിക്കുന്നു. കോളുകൾക്കിടയിൽ നോയ്‌സ് റദ്ദാക്കലിനൊപ്പം ഇഎൻസി കോളിങ് ഫീച്ചറും സെബ് പോഡ്സ് –1ലുണ്ട്. ടൈപ്പ്-സി ചാർജിങ് കേബിളിനെ പിന്തുണയ്ക്കുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് സെബ് പോഡ്സ് –1ൽ നൽകിയിരിക്കുന്നത്.

എഎൻസി ഇല്ലാതെ 28 മണിക്കൂർ വരെയും എഎൻസി പ്രവർത്തനക്ഷമമാക്കി 22 മണിക്കൂർ വരെ പ്ലേബാക്ക് സമയവും കമ്പനി ഉറപ്പ് നൽകുന്നു. മീഡിയ പ്ലേ ചെയ്യാനും കോളുകൾ എടുക്കാനും ഇയർബഡ്സിൽ ടച്ച് കണ്ട്രോളുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

Related Articles

Latest Articles