കൊച്ചി: തൃക്കാക്കര തെങ്ങോടിൽ രണ്ടാനച്ഛന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ രണ്ടര വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളം ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റ് ഇന്ന് ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ ആരോഗ്യനില ചോദിച്ചറിയും.
കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. കുഞ്ഞിന്റെ സ൦രക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.
കുട്ടി സ്വയം ഏൽപിച്ച പരിക്കെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള മൊഴി അമ്മ ആവർത്തിക്കുകയാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭർത്താവും ഈ സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് കടന്ന് കളഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

