Monday, December 22, 2025

ബീഹാറിനെ വിട്ടൊഴിയാതെ വിഷമദ്യ ദുരന്തം;സിവാൻ ജില്ലയിലുണ്ടായ ദുരന്തത്തിൽ 3 പേർ മരിച്ചു, 7 പേർ ഗുരുതരാവസ്ഥയിൽ

പാറ്റ്‌ന : മദ്യ നിരോധനം നടപ്പിലാക്കിയ ബിഹാറിൽ വിഷമദ്യ ദുരന്തങ്ങൾ ആവർത്തിക്കുന്നു. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷമദ്യം കഴിച്ചു മൂന്നു പേർ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഏഴു പേരുടെ നില ഗുരുതരാമായി തുടരുകയാണ് . വിഷമദ്യ വിൽപന നടത്തിയതിനു 10 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ മാസം ചപ്ര ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 70 പേർ മരിച്ചിരുന്നു. ബിഹാറിൽ അടിക്കടിയുണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങൾ മദ്യനിരോധന നയത്തിന്റെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ മദ്യ നിരോധന നയത്തിൽ മാറ്റം വരുത്തില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.

Related Articles

Latest Articles