Monday, April 29, 2024
spot_img

ലുഡോയിലൂടെയുള്ള കടുത്ത പ്രണയം,പാകിസ്ഥാനി യുവതിയെ നേപ്പാളും കടന്നു ഇന്ത്യയിലെത്തിച്ചു; കൂടെ താമസിപ്പിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു : പാകിസ്ഥാനി പെണ്‍കുട്ടിയെ നിയമാനുസൃതമല്ലാതെ രാജ്യത്തേക്ക് കൊണ്ടുവന്നതിനും ഒളിച്ചു താമസിപ്പിച്ചതിനും ഉത്തർപ്രദേശുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുലായം സിങ് യാദവി(26)നെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കാമുകിയും പാകിസ്ഥാനി സ്വദേശിയുമായ പെണ്‍കുട്ടിയെ ‘ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന് കൈമാറി.

ഓണ്‍ലൈന്‍ ഗെയിമായ ലുഡോയിലൂടെയാണ് ഇയാൾ പാകിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയത്തിലായതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് സ്ഥിരമായി ഓണ്‍ലൈനില്‍ ലുഡോ ഗെയിം കളിച്ചിരുന്നു.തുടർന്ന് കഴിഞ്ഞവര്‍ഷമാണ് പാകിസ്ഥാനി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ഇത് പ്രണയമായി വളരുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ബെംഗളൂരുവിലേക്ക് വന്നാല്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് യുവാവ് പെണ്‍കുട്ടിക്ക് വാഗ്ദാനം നൽകി. ഇരുവരും ചേര്‍ന്ന് ഇതിനുള്ള പദ്ധതികളും തയ്യാറാക്കി. തുടര്‍ന്ന് നേപ്പാള്‍ വഴി കഴിഞ്ഞ സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ അനധികൃതമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും ബെംഗളൂരു വെറ്റ്ഫീല്‍ഡ് ഡി.സി.പി. എസ്.ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.

തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് യുവാവും കാമുകിയും താമസിച്ചിരുന്നത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനും പോലീസിനെ വിവരമറിയിക്കാത്തതിനും ക്വാര്‍ട്ടേഴ്‌സ് ഉടമയായ ഗോവിന്ദ റെഡ്ഡിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്

Related Articles

Latest Articles