Saturday, December 20, 2025

ആന്ധ്രാപ്രദേശിൽ പെട്രോൾ ടാങ്കിലേക്ക് വീണ് 3 പേർ മരിച്ചു; അപകടം പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ

ആന്ധ്രാപ്രദേശ്: പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. ആനന്ദ്, ശിവ, രവി എന്നിവരാണ് മരിച്ചത്.

ആദ്യം പെട്രോൾ ടാങ്കിലേക്ക് വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ്‌ രണ്ടുപേരും ടാങ്കിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് യുവാക്കളെയും വളരെ കാലമായി ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് അയച്ചതായിരുന്നു. ടാങ്കിന് മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതിനിടെ അബദ്ധത്തിൽ ശിവ ടാങ്കിലേക്ക് തെന്നിവീണു. ശിവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രവി, ആനന്ദ് എന്നിവരും ടാങ്കിലേക്ക് വീഴുകയായിരുന്നു.

അപകടവിവരമറിഞ്ഞ് അഗ്നിശമനസേനയും പൊലീസും സംഭവ സ്ഥലത്തെത്തി. തുടർന്ന് മൂവരെയും പുറത്തെടുത്തത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് യുവാക്കൾ ടാങ്കിനുള്ളിൽ വച്ചുതന്നെ മരിച്ചിരുന്നു. മറ്റൊരാൾ ആശുപത്രിയിൽ വച്ചും മരിച്ചു.

Related Articles

Latest Articles